01:08pm 13 November 2026
NEWS
സാമൂഹ്യാരോഗ്യത്തിന് കരുത്തേകാൻ ഖത്തറിൽ ആദ്യ ബാച്ച്ഡോക്ട്ടർമാരുടെ പരിശീലനത്തിന് തുടക്കമായി
24/09/2025  10:03 AM IST
nila
സാമൂഹ്യാരോഗ്യത്തിന് കരുത്തേകാൻ ഖത്തറിൽ ആദ്യ ബാച്ച്ഡോക്ട്ടർമാരുടെ പരിശീലനത്തിന് തുടക്കമായി

 


ദോഹ:സമൂഹാരോഗ്യത്തിന് നവീന ചുവടുവെപ്പുമായി PHCC, MoPH Family Medicine സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി (MoPH) സഹകരിച്ച് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC)ആരംഭിച്ച പുതിയ Family Medicine Certificate പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ 15 മെഡിക്കൽ ബിരുദധാരികൾക്ക് പരിശീലനം നൽകും.
ഒരു വർഷം നീണ്ടുനിൽക്കുന്ന  പരിശീലന പരിപാടിയിലൂടെ പൊതു-സ്വകാര്യാരോഗ്യ കേന്ദ്രങ്ങളിലോ പ്രവർത്തിക്കാൻ കഴിയുന്ന, സമഗ്ര സമൂഹാരോഗ്യ സേവനം നൽകാൻ കഴിവുള്ള കുടുംബഡോക്ടർമാരെ (General Practitioners) ഒരുക്കുകയാണ് ലക്ഷ്യം.
തീവ്രമായ ക്ലിനിക്കൽ ട്രെയിനിംഗ്, എവിഡൻസ്-ബേസ്ഡ് പ്രാക്ടീസ്, മൾട്ടിഡിസിപ്ലിനറി സഹകരണം എന്നിവ മുഖ്യമായി ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.
 “ഈ പദ്ധതി ഖത്തറിന്റെ പ്രാഥമികാരോഗ്യ രംഗത്തെ ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ ദിശയെ പ്രതിഫലിപ്പിക്കുന്നു. രോഗനിർണയത്തിലും പ്രതിരോധത്തിലും  സമൂഹാരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന്
PHCC ക്ലിനിക്കൽ അഫയേഴ്സ് ഡയറക്ടറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹനാൻ അൽ മുജല്ലി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img