08:40pm 05 September 2026
NEWS
സ്പെയ്സ് റോബോട്ടിക്സിൽ പരിശീലനം
05/09/2026  07:23 PM IST
nila
സ്പെയ്സ്  റോബോട്ടിക്സിൽ  പരിശീലനം

വെണ്മണി : മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന് , പോളണ്ടിൽ നടന്ന യൂറേപ്യൻ സ്പേസ് ഫൗണ്ടേഷൻ അന്തർദേശീയ റോവർ മത്സര വിജയികളായ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ടീം ഹൊറൈസനും ചേർന്ന് സ്പെയ്സ്  റോബോട്ടിക്സിൽ  പരിശീലനം നൽകി . ഹെഡ്മാസ്റ്റർ സജി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ .പി . വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീകുമാർ .എസ് ., വൈസ് പ്രസിഡണ്ട് ബിജി മാത്യു , ജോൺ മത്തായി, സുജാ സക്കറിയ , സ്റ്റാഫ് സെക്രട്ടറി ജോൺ .കെ . മാത്യു, മിന്റോ എൽസ വർഗീസ് , പ്രിൻസു മേരി കുര്യൻ എന്നിവർ പ്രസംഗിച്ചു. ഐറിൻ സാറാ ഫിലിപ്പോസ് , ഡൊണാൾഫ് സജി എന്നിവരടങ്ങുന്ന കുസാറ്റ് ഹൊറൈസൺ ടീം പരിശീലനത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.