10:08pm 01 July 2026
NEWS
കടൽമത്സ്യ വിത്തുൽപാദനത്തിൽ പരിശീലനം
01/07/2026  06:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടൽമത്സ്യ വിത്തുൽപാദനത്തിൽ പരിശീലനം

കൊച്ചി: ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽമത്സ്യ വിത്തുൽപാദനത്തിലും കൃഷിയിലും പ്രത്യേക പരിശീലനം നൽകുന്നു.  ജൂലൈ 8 മുതൽ 10 വരെ നടക്കുന്ന പരിശീലനത്തിൽ മത്സ്യകർഷകർ, സംരംഭകർ, ടെക്‌നീഷ്യന്മാർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. ഓൾ ഇന്ത്യ നെറ്റ്വർക്ക് പ്രോജക്ട് ഓൺ മാരികൾച്ചർ പദ്ധതിക്ക് ്കീഴിലാണ് പരിപാടി. 

വാണിജ്യപ്രാധാന്യമുള്ള കടൽമത്സ്യങ്ങളെ  ഹാച്ചറി സാഹചര്യത്തിൽ പ്രജനനം നടത്താനും മികച്ച വളർച്ചാനിരക്ക് ലഭിക്കുന്ന വിധം അവയുടെ ശാസ്ത്രീയ കൃഷിരീതികളും പരിചയപ്പെടുത്തും. 

താൽപര്യമുള്ളവർ ജൂലൈ 6-നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 9846217765. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img