10:12pm 09 October 2026
NEWS
അധ്യാപകർക്കും സ്കൂൾ നേതൃത്വത്തിനും പരിശീലനം: വിദ്യഭ്യാസ മന്ത്രാലയവും ബ്രിട്ടീഷ് കൗൺസിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
09/10/2026  03:27 PM IST
nila
അധ്യാപകർക്കും സ്കൂൾ നേതൃത്വത്തിനും പരിശീലനം: വിദ്യഭ്യാസ മന്ത്രാലയവും ബ്രിട്ടീഷ് കൗൺസിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

 


​ദോഹ: ഖത്തറിലെ സ്കൂൾഅധ്യാപകരുടെയും സ്കൂൾ ലീഡർമാരുടെയും പ്രൊഫഷണൽ, സാങ്കേതിക പരിശീലനം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ബ്രിട്ടീഷ് കൗൺസിലുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. അധ്യാപന രംഗത്തെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും നേതൃശേഷി വർധിപ്പിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ പങ്കാളിത്തം.
​വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതറിന്റെയും ഖത്തറിലെ ബ്രിട്ടീഷ് എംബസി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. മന്ത്രാലയത്തിന് വേണ്ടി ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഈമാൻ സൽമാൻ അൽ മുഹന്നദിയും ബ്രിട്ടീഷ് കൗൺസിലിന് വേണ്ടി ഡയറക്ടർ ഡോ. വസീം ഖുതുബും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
​അധ്യാപകർക്കും സ്കൂൾ തലവന്മാർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ രൂപകൽപ്പന ചെയ്യുക, വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുക, രാജ്യാന്തര തലത്തിലെ മികച്ച പ്രായോഗിക അനുഭവങ്ങളും അറിവുകളും പങ്കുവെക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ലോകോത്തര വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഖത്തറിലെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ സജ്ജമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img