09:35pm 22 September 2026
NEWS

ഉത്സവകാലത്തെ മടക്കയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് റയിൽവെ

10/08/2025  07:22 AM IST
nila
  ഉത്സവകാലത്തെ മടക്കയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് റയിൽവെ

ഉത്സവകാല ട്രെയിൻ യാത്രകളിൽ ടിക്കറ്റ് നിരക്കിനത്തിലുള്ള പണം ലാഭിക്കാൻ അവസരം. ഉത്സവകാലത്തെ മടക്കയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് റയിൽവെ. . ഒക്ടോബർ 13-നും 26-നുമിടയിൽ യാത്ര പോകുന്നവർ നവംബർ 17-നും ഡിസംബർ ഒന്നിനുമിടയിൽ അതേ ട്രെയിനിൽ മടക്കയാത്ര ചെയ്താൽ മടക്കയാത്രയുടെ ടിക്കറ്റിന്റെ 20 ശതമാനം ഇളവ് ലഭിക്കുമെന്നാണ് റയിൽവെയുടെ പ്രഖ്യാപനം. 

ഒക്ടോബർ 13-ന് തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഓഗസ്റ്റ് 14 മുതൽ റിസർവ് ചെയ്യാം. നവംബർ 17-ന് തുടങ്ങുന്ന മടക്കയാത്രയുടെ ടിക്കറ്റ് പിന്നീട് റിസർവേഷൻ തുടങ്ങുന്ന മുറയ്ക്കാണ് എടുക്കേണ്ടത്. പതിവു ട്രെയിനുകൾക്കും ഉത്സവകാല പ്രത്യേക ട്രെയിനുകൾക്കും ഈ ഇളവ് ലഭിക്കും. എന്നാൽ, തിരക്കിനനുസരിച്ച് ടിക്കറ്റ് ചാർജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള ട്രെയിനുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. രണ്ടു ടിക്കറ്റും കൺഫേം ആണെങ്കിലേ ഇളവിന് അർഹതയുള്ളൂ. ഇതോടൊപ്പം മറ്റ് ഇളവുകൾ ലഭിക്കില്ല.

ഒരേ യാത്രക്കാർ ഒരേ ട്രെയിനിൽ ടിക്കറ്റും മടക്കടിക്കറ്റുമെടുക്കുമ്പോഴേ ഇളവു ലഭിക്കുകയൂള്ളൂ. കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ടാകാൻ പാടില്ല. മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20 ശതമാനമായിരിക്കും ഇളവ്. ഇങ്ങനെയെടുക്കുന്ന ടിക്കറ്റിൽ പിന്നീട് മാറ്റങ്ങൾ അനുവദിക്കില്ലെന്നും റയിൽവെ വ്യക്തമാക്കുന്നു.കൗണ്ടറിൽനിന്നോ ഓൺലൈൻ ആയോ ടിക്കറ്റെടുക്കാം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img