02:39am 13 November 2026
NEWS
സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ നാളെ നിയന്ത്രണം
13/03/2026  09:19 PM IST
NILA
സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ നാളെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ നാളെ നിയന്ത്രണം. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 14 ശനിയാഴ്ച്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് റയിൽവെ അറിയിച്ചു. 

കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴി സർവീസ് നടത്തും. ഇവയ്ക്കു അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (66310) റദ്ദാക്കി. ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയിട്ടുണ്ട്. 

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ :‌

12624 തിരുവനന്തപുരം – ചെന്നൈ മെയിൽ (സ്റ്റോപ്പുകൾ : ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ)

16312 തിരുവനന്തപുരം – ശ്രീഗംഗാനഗർ എക്സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്‌ഷൻ)

16319 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ)

16629 തിരുവനന്തപുരം – മംഗളൂരു മലബാർ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ)

22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ)

16343 തിരുവനന്തപുരം – രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ)

16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ)

16347 തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ)

∙ഭാഗികമായി റദ്ദാക്കിയവ

14ന്  16327 മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

15ന്  16328 ഗുരുവായൂർ – മധുര എക്സ്പ്രസ് കൊല്ലത്ത് നിന്നു സർവീസ് ആരംഭിക്കും.

14ന്  16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ഇന്നു വൈകിട്ട് ചെന്നൈയിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും

14ന് 12696 തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് കോട്ടയത്തു നിന്ന് യാത്ര തുടങ്ങും (രാത്രി 8.05)

∙വൈകുന്നവ

14ന് പുറപ്പെടുന്ന തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 30 മിനിറ്റും വൈകും.

15ന് 66322 കൊല്ലം–എറണാകുളം മെമു 45 മിനിറ്റ് വൈകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img