
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചിയതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്ഥാന്റെ ആരോപണം. അഫ്ഗാൻ ആസ്ഥാനമായുള്ളവരാണ് വിഘടനവാദികൾക്ക് പിന്നിലെന്നും അവരെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. പാകിസ്ഥാനെതിരായ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നതിൽ ഇന്ത്യ പങ്കാളിയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിക്കുന്നു.
ട്രെയിൻ റാഞ്ചലുമായി ബന്ധപ്പെട്ട ഫോൺകോളുകൾ വന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. ഇതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും പാക് അധികൃതർ അവകാശപ്പെടുന്നു. സൈനിക, ഇന്റലിജൻസ് അധികൃതർക്കുണ്ടായ ഗുരുതര പിഴവുകൾ മറച്ചുവെച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ ആരോപണം ഉയർത്തുന്നത്.
മാർച്ച് 11 നാണ് 450 ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫർ എക്സ്പ്രസ്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) റാഞ്ചിയത്. സംഭവത്തിൽ 33 വിഘടനവാദികളടക്കം 58 പേർ കൊല്ലപ്പെട്ടു. യാത്രക്കാരെ മുഴുവൻ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.