NEWS
ട്രെയിനിലെ ചായപ്പാത്രം ടോയ്ലെറ്റിനുള്ളിലിട്ട് കഴുകുന്ന വീഡിയോ വൈറൽ
27/01/2025 11:17 AM IST
nila

ട്രെയിനിലെ ചായപ്പാത്രം ട്രെയിനിലെ ടോയ്ലെറ്റിനുള്ളിലിട്ട് കഴുകുന്ന വീഡിയോ വൈറൽ. അയൂബ് എന്നയാളാണ് ട്രെയിനിലെ ചായ എന്ന അടിക്കിറിപ്പോടെ വീഡിയോ പങ്കുവെച്ചത്. ട്രെയിനിൽ വിൽപ്പന നടത്തുന്ന ചായക്കായുള്ള പാൽ കരുതുന്ന സ്റ്റീൽ കണ്ടൈയ്നർ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്ലോസറ്റിന്റെ അരികിലുള്ള ജെറ്റ് സ്പ്രേ ഉപയോഗിച്ചാണ് ഈ പാത്രം കഴുകുന്നത്.
വീഡിയോ വൈറലായതോടെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേർ കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











