NEWS
ട്രെയിൻ തട്ടി യുവാവിനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം
12/03/2025 06:38 PM IST
nila

ട്രെയിൻ തട്ടി യുവാവു രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട് ലക്കിടിയിലാണ് സംഭവം. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു(24)വും മകനുമാണ് മരിച്ചത്. ഇന്നു വൈകീട്ട് 4.30 നാണ് ലക്കിടി ഗേറ്റിന് സമീപത്ത് അപകടം ഉണ്ടായത്.
കുഞ്ഞുമായി യുവാവ് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











