02:08am 12 November 2026
NEWS
ദോഹയിൽ നടന്ന MWC 2025 -ൽ TRAI അധികൃതർ ഇന്ത്യയുടെ ടെലികോം നേട്ടങ്ങൾ പ്രദർശിപ്പിച്ചു
27/11/2025  06:55 PM IST
nila
ദോഹയിൽ നടന്ന MWC 2025 -ൽ TRAI അധികൃതർ ഇന്ത്യയുടെ ടെലികോം നേട്ടങ്ങൾ പ്രദർശിപ്പിച്ചു

ദോഹ: MWC 2025 2025 ദോഹയിൽ ഇന്ത്യൻ പ്രതിനിധിസംഘം പങ്കെടുത്തു.
 ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI)യിലെ അംഗമായ  മാരുതി പ്രസാദ് ടങ്കിരാല,  ഉപദേഷ്ടാവായ  രാജേഷ് കുമാർ അഗർവാൾഎന്നിവർ നേതൃത്വം നൽകിയ സംഘത്തോടൊപ്പം
 ഖത്തറിലെ ഇന്ത്യൻ അംബാസഡർ  വിപുൽ ഉൾപ്പെടെ എംബസിയിലെ ഉന്നത അധികൃതരും ഉദ്ഘാടനച്ചടങ്ങിലും വിവിധ തീമാറ്റിക് സെഷനുകളിലും പങ്കാളികളായി.
ഇന്ത്യൻ പ്രതിനിധികൾ രാജ്യത്തിന്റെ ടെലികോം മേഖലയിലെ വലിയ നേട്ടങ്ങൾ അവതരിപ്പിച്ചു. പൂർണ്ണമായും ദേശിയമായി വികസിപ്പിച്ച 4G (5G-ready) ടെലികോം സ്റ്റാക്ക്— മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള end-to-end ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ സംവിധാനങ്ങൾ—ഇപ്പോൾ രാജ്യത്ത് വിവിധ ഘട്ടങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഭാവിയിൽ 5G ലേക്ക് ലളിതമായി ഉയർത്തിക്കൊള്ളാൻ രൂപകൽപ്പന ചെയ്തതാണെന്നും അവർ വിശദീകരിച്ചു. ഈ നവീകരണം ഇന്ത്യയുടെ സ്വയംപര്യാപ്തത, സുരക്ഷിത ടെലികോം ഇൻഫ്രാസ്റ്റ്രക്ചർ, ഗ്രാമപ്രദേശങ്ങളിലെ ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ കൂടുതൽ ശക്തിപ്പെടുത്തും.
ഇന്ത്യയുടെ വേഗത്തിലുള്ള 5G വളർച്ച പുരോഗമനപരമായ സ്പെക്ട്രം നയങ്ങളും കൂട്ടായ ഭരണരീതിയും ലക്ഷ്യമിട്ട നിക്ഷേപങ്ങളും എങ്ങനെ ഡിജിറ്റൽ മാറ്റത്തിന് വഴിയൊരുക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നതാണെന്ന് TRAI സംഘം ചൂണ്ടിക്കാട്ടി. 2031 ഓടെ ഇന്ത്യയിൽ ഒരു ബില്യൺ 5G സബ്‌സ്‌ക്രിപ്ഷൻ പ്രതീക്ഷിക്കപ്പെടുന്നു. ഇതോടെ ഭാരത് 6G മിഷൻ ഇന്ത്യയെ ലോകത്തെ ടെലികോം നവീകരണ രംഗത്തെ മുൻനിരയിൽ എത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.
‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണം വേഗത്തിൽ വളർന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാവായി ഇന്ത്യ ഉയർന്നിട്ടുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്‌ട്രക്ചർ (DPI) വികസനത്തിലും ‘ഇന്ത്യ സ്റ്റാക്ക്’ മുഖേന സേവന വിതരണ-ഭരണ സംവിധാനങ്ങളിലും ഇന്ത്യ ആഗോള മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം 6G, AI അധിഷ്ഠിത നെറ്റ്‌വർക്കുകൾ, പുരോഗമന സ്പെക്ട്രം ബാൻഡുകൾ എന്നിവയിൽ കൂടി ഇന്ത്യ ഭാവിയെ ലക്ഷ്യമിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img