03:36am 25 May 2026
NEWS
കടന്നൽ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം
13/05/2026  05:30 PM IST
nila
കടന്നൽ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം

കാസർകോട്: കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് വിജയൻ. തുമ്പോടിയിലെ പറമ്പിൽ വച്ചാണ് ഇന്ന് രാവിലെ വിജയന് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു.

മൺപുറ്റിൽ കൂടു കൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഉടൻ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും കുത്തേറ്റു. ഇവർ ബന്തടുക്ക സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിജയൻ കടന്നൽക്കുത്തേറ്റ് മരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img