08:59am 28 August 2026
NEWS

മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യചെയ്തു

07/01/2026  11:44 AM IST
nila
 മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യചെയ്തു

തൃശൂർ ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും ശിൽപ്പയുടേത് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു. എന്നാൽ അസുഖത്തെ തുടർന്നു മോഹിത് മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img