NEWS
ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ടുപേർ വെന്തുമരിച്ചു
06/10/2025 10:17 AM IST
nila

ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ടുപേർ വെന്തുമരിച്ചു. ജയ്പൂരിലെ സവായ് മാൻ മാൻ സിങ് ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. പിന്റു, ദിലീപ്, ശ്രീനാഥ്, രുക്മിണി, ഖുഷ്മ, സർവേഷ്, ബഹാദുർ, ദിഗംബർ വർമ എന്നിവരാണ് മരിച്ചത്. തീപിടുത്തമുണ്ടാകുമ്പോൾ 11 രോഗികൾ ഐസിയുവിലുണ്ടായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു.
മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമയും മന്ത്രിമാരും ആശുപത്രി സന്ദർശിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











