04:50am 30 April 2026
NEWS
കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ
06/10/2025  11:12 AM IST
nila
കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ

കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കിണറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എലച്ചേപ്പള്ളി ഹൈസ്കൂൾ ‌വിദ്യാർഥിനികളായ ധന്യാ ഭായി, ചൈത്ര ഭായി (13 വയസ്സു വീതം) എന്നിവരാണ് മരിച്ചത്. ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തതായി മുളബാഗിലു റൂറൽ പൊലീസ് പറഞ്ഞു. എന്നാൽ, കൊലപാതകമാണെന്നു രക്ഷിതാക്കൾ ആരോപിക്കുന്നത്. 

വീടിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഇവർക്കെതിരെ അതിക്രമം നടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img