08:52pm 10 November 2026
NEWS
പ്രാണൻ പോകുന്ന വേദനയോടെ ആ അമ്മയെത്തി; ചലനമറ്റ പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാൻ
19/07/2025  10:09 AM IST
nila
പ്രാണൻ പോകുന്ന വേദനയോടെ ആ അമ്മയെത്തി; ചലനമറ്റ പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാൻ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ കൊച്ചിയിലെത്തി. മിഥുൻ മരിക്കുമ്പോൾ തുർക്കിയിലായിരുന്ന സുജ ഇൻഡി​ഗോ വിമാനത്തിലാണ് ഇന്നു രാവിലെ കൊച്ചിയിലെത്തിയത്. വൈകാരികമായ രം​ഗങ്ങൾക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യംവഹിച്ചത്. ഇളയമകനെ കണ്ടതോടെ അവനെ ചേർത്തുപിടിച്ച് സുജ പൊട്ടിക്കരഞ്ഞു. 

സുജയെ കൂട്ടിക്കൊണ്ടുപോകാനായി ബന്ധുക്കൾ വിമാനത്താവളത്തിലെത്തിയിരുന്നു. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് സുജയെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയി.  

ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് മിഥുന്റെ സംസ്കാരം.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ സ്കൂളിൽ എത്തിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ഇവിടേക്ക് എത്തും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img