06:03pm 10 November 2026
NEWS
അമ്മയെത്തും, അവസാനമായി കാണാൻ; തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്
19/07/2025  08:05 AM IST
nila
അമ്മയെത്തും, അവസാനമായി കാണാൻ; തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് നടത്തും. തേവലക്കര ബോയ്സ് ഹൈസ്കൂളിലും തുടർന്ന് പടിഞ്ഞാറെ കല്ലട വിളന്തറയിലെ വിട്ടിലും പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നു രാവിലെ പത്തുമണിയോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും.തുടർന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകും. 

തുർക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. രാവിലെ 8.50ന് ഇൻഡിഗോ വിമാനത്തിലാണ് സുജയെത്തുന്നത്. കൊല്ലത്തെ വീട്ടിലേക്ക് എത്താൻ സുജയ്ക്ക് പൊലീസ് സഹായമൊരുക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img