02:30am 20 April 2026
NEWS

ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

10/07/2025  07:54 AM IST
nila
 ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ പരേതനായ മണിയൻ - ഷൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക. ഒന്നര വയസുള്ള ‌മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്യുന്നത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറാണ് ഭർത്താവ് നിതീഷ്. ഇരുവരും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രണ്ടുപേരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലാണ് വിപഞ്ചികയും മകളും മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചനത്തിന് ഭർത്താവ് നോട്ടീസ് അയച്ചിരുന്നെന്നും ഇതിനു ശേഷമാണ് യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img