NEWS
കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു ഡോക്ടർമാർക്ക് ദാരുണാന്ത്യം
20/11/2025 08:34 AM IST
nila

ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടമുണ്ടായത്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23), മുകിലൻ (23) എന്നിവരാണ് മരിച്ചത്. ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സരൂപൻ, രാഹുൽ ജെബാസ്റ്റ്യൻ എന്നിവർ സംഭവ സ്ഥലത്തുവെച്ചും മുകിലൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











