05:55pm 25 October 2026
NEWS
രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20പേർ വെന്തുമരിച്ചു
15/10/2025  06:42 AM IST
nila
രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 മരണം. 16 പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. 57 പേരാണ് സംഭവ സമയത്ത് ബസിലുണ്ടായിരുന്നത്. ബസിനു പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ബസ് പൂർണമായും കത്തുകയായിരുന്നു. 

തദ്ദേശവാസികളും ഹൈവേയിലെ യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ജയ്സൽമേർ ജവാഹർ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളലേറ്റവരെ ജോധ്പുരിലെ ആശുപത്രിയിലേക്കു മാറ്റി. സൈന്യവും സ്ഥലത്തെത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നു പൊലീസ് അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. മുഖ്യമന്ത്രി ഭജൻലാൽ ശർമ സ്ഥലത്തത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img