NEWS
കണ്ണൂരിൽ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു
02/11/2025 02:51 PM IST
nila

പയ്യാമ്പലം: കടലിൽ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബെംഗളൂരുവിൽ പഠിക്കുന്ന അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് തിരയിൽപെട്ട് മരിച്ചത്. മൂന്നുപേരും കർണാടക സ്വദേശികളാണ്.
എട്ട് സുഹൃത്തുക്കളുടെ സംഘമായ ഇവർ താമസിച്ചിരുന്നത് പയ്യാമ്പലം ബീച്ചിനടുത്തുള്ള ഒരു റിസോർട്ടിലായിരുന്നു. റിസോർട്ടിന്റെ മുന്നിലെ കടലിൽ ഇന്നു രാവിലെ കുളിക്കാനിറങ്ങിയപ്പോൾ അഫ്റാസ് ആദ്യം ഒഴുക്കിൽപ്പെട്ടു. അഫ്റാസിനെ രക്ഷിക്കാൻ ശ്രമിച്ച അഫ്നാനും റഹാനുദ്ദീനും കടലിൽ ഇറങ്ങുകയായിരുന്നു. ഇതോടെ ഇരുവരും തിരയിൽപെട്ടു.
സംഘത്തിലെ മറ്റു വിദ്യാർത്ഥികൾ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










