08:28pm 13 November 2026
NEWS
ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
13/04/2026  12:00 PM IST
nila
 ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ ഇന്നു പുലർച്ചെ രണ്ടുമണിക്കാണ് അപകടമുണ്ടായത്. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. 

മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച് മടങ്ങുന്നിതിനിടെയാണ് അപകടമുണ്ടായത്. ഓലകെട്ടി അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മധു, സവിത ദമ്പതികളുടെ മകനാണ് മാനവ്. രതീഷ് സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img