09:48pm 29 May 2026
NEWS
സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
29/05/2026  03:16 PM IST
nila
സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാലു വയസ്സുകാരി മരിച്ചു. കുറ്റിക്കുന്നുമ്മൽ പി.കെ. മുഹമ്മദ് സാജിദ് – എം.കെ. മൈമൂനത്ത് ദമ്പതികളുടെ മകൾ തഷ്റീഫയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രി ഒമ്പത് മണിയോടെ കുറ്റ്യാട്ടൂർ പാവന്നൂർ കടവ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം ഇരിക്കവെ അമിതവേഗത്തിൽ എത്തിയ ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.  പാവന്നൂർ എഎൽപി സ്കൂളിൽ എൽകെജി വിദ്യാർഥിയായി തഷ്റീഫയെ ചേർത്തിരുന്നു. സ്കൂളിൽ പോകാനിരിക്കെയാണ് അപകടമുണ്ടായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img