05:30am 12 November 2026
NEWS
കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം
11/12/2025  08:27 AM IST
nila
കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം

കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം.പുനലൂർ കരവാളൂർ മാവിളയിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു ബിന്ദു ദമ്പതികളുടെ മൂത്ത മകൾ ജ്യോതി ലക്ഷ്മി (21), കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ ബിനി ദമ്പതികളുടെ മൂത്ത മകൾ ശ്രുതി ലക്ഷ്മി (16), ഓട്ടോ ഡ്രൈവർ അഞ്ചൽ തഴമേൽ ചൂരക്കുളം കുരിശടി കവലയിൽ അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.  ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ജ്യോതിലക്ഷ്മി. കരവാളൂർ എഎംഎംഎച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രുതി.

അഞ്ചലിൽ നിന്നും ഓട്ടോറിക്ഷയിൽ കരവാളൂരിലേക്ക് വരുന്നസമയത്ത് മാവിള ക്ഷേത്രത്തിന് സമീപത്തു വച്ച് ശബരിമല തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ തൽക്ഷണം മരണപ്പെട്ടു. ശ്രുതി ലക്ഷ്മിയും ജോതി ലക്ഷ്മിയും സഹോദരിമാരുടെ മക്കളാണ്. അഞ്ചൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശ്രുതി ലക്ഷ്മിയുടെ മാതാവ് ബിനി കുവൈറ്റിൽ ആയതിനാൽ സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img