NEWS
ജനുവരി 15 രാത്രി മുതൽ ദോഹ കോർണിഷിൽ ഗതാഗത നിയന്ത്രണം
14/01/2026 08:21 PM IST
nila

ദോഹ: ദോഹ മാരത്തോൺ ബൈ ഉരീദു 2026 നോടനുബന്ധിച്ച് ദോഹ കോർണിഷ് താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനുവരി 15 ന്വ്യാഴാഴ്ച
രാത്രി 10 മണി മുതൽ ജനുവരി 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ കോർണിഷ് റോഡിലൂടെ വാഹനഗതാഗതം അനുവദിക്കില്ലെന്ന്
മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
യാത്രക്കാർ മാറ്റുവഴികൾ ഉപയോഗിക്കണമെന്നും റോഡുകളിലെ ദിശാസൂചന ബോർഡുകൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











