07:06am 13 November 2026
NEWS
ഉപരാഷ്ട്രപതിയുടെ സന്ദർശനം കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
27/02/2026  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഉപരാഷ്ട്രപതിയുടെ സന്ദർശനം കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി.  രാധാകൃഷ്ണന്റെ ജില്ലാ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന്  (ഫെബ്രുവരി 28) വൈകീട്ട്  അഞ്ച് മുതൽ എഴുവരെയും നാളെ  (മാർച്ച് 1)  രാവിലെ  എട്ട് മുതൽ  11 വരെയും കൊച്ചി നഗര പരിധിയിൽ വാത്തുരുത്തി ജംഗ്ഷൻ മുതൽ ഹൈക്കോർട്ട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ (വില്ലിങ്ടൺ ഐലൻറ്, നേവൽ ബേസ്, തേവര, എം.ജി. റോഡ്, ബാനർജി റോഡ്', പാർക്ക് അവന്യൂ റോഡ്, ഷണ്മുഖ റോഡ് ഭാഗങ്ങളിൽ) ഗതാഗത നിയന്ത്രണവും ഡ്രോൺ  നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. 

വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ വഴി തിരിഞ്ഞ് പോകേണ്ടതാണ്

 ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടയ്നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തോപ്പുപടി ബി.ഒ.റ്റി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോർട്ട് ജംഗ്ഷനിലെത്തി ബോൾഗാട്ടി ജംഗ്ഷൻ വഴി കണ്ടെയ്നർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ജംങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്

വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്നു ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജംഗ്ഷനിലെത്തി കെ.കെ.റോ ഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്

തേവര ഫെറി ഭാഗത്തു നിന്നും കലൂർ ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂർ ജംഗ്ഷനിലെക്ക് പോകേണ്ടതാണ്.

വൈറ്റില ഭാഗത്തുനിന്നും, ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോർട്ട് ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് വി.വി.ഐ.പി യാത്ര നടക്കുന്ന സമയത്ത് ഹൈക്കോർട്ട് ജംഗ്ഷൻ വരെ മാത്രമേ പോകവാൻ സാധിക്കുകയുള്ളു. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗീകമായി നിയന്ത്രിച്ചിരിക്കുന്നു.

വി.വി.ഐ.പി. വാഹന വ്യൂഹം കടന്നുപോകുന്ന വഴിയിൽ ( വാത്തുരുത്തി ജംഗ്ഷൻ മുതൽ എംജി. റോഡ് - ബി ടി എച്ച്  റോഡ് - പാർക്ക് അവന്യു റോഡ് ഷൺമുഖ: റോഡ്" വരെ ) ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഡ്രോൺ പറത്തുന്നതിനും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img