കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അതിവേഗത്തിലും അലക്ഷ്യവുമായുള്ള സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ കൊച്ചി ട്രാഫിക്ക് വെസ്റ്റ് സബ് ഡിവിഷന് പൊലീസ് അസിസ്റ്റന്റ് കമ്മീഷറും കൊച്ചി സിറ്റി ഡിസ്ട്രിക്ട് ട്രാഫിക്ക് നോഡല്‍ ഓഫിസറുമായ കെ എ മുഹമ്മദ് നിസാര്‍ ട്രാഫിക്ക് ഐ പദ്ധതി നടപ്പാക്കുന്നു. ട്രാഫിക്ക് നിയമ ലംഘനങ്ങളും റോഡിലുണ്ടാകുന്ന അപകടങ്ങളും ട്രാഫിക്ക് ബ്ലോക്കുകളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അധികാരികളെ അറിയിക്കാനുള്ള സംവിധാനമാണ് ട്രാഫിക്ക് ഐ.
6238100100 എന്ന വാട്സ്ആപ് നമ്പറില്‍ ട്രാഫിക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതരെ അറിയിക്കാനാവും. സ്വകാര്യ ബസ്സുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പദ്ധതി നടപ്പാക്കുന്നുണ്ട്.
റോഡില്‍ കാണുന്ന ഓരോ മനുഷ്യരും തങ്ങളുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ മകളോ മകനോ ആകാമെന്ന ബോധമാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകേണ്ടതെന്നും ട്രാഫിക്ക് വകുപ്പ് അറിയിച്ചു.
Photo Courtesy - Google








