
ചെങ്ങന്നൂർ: വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ സമ്മേളനം ജോൺ ചാക്കോ നഗറിൽ (ചെങ്ങന്നൂർ വൈഎംസിഎ ഓഡിറ്റോറിയം )നടത്തി.
സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു വർക്കി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ പി മുരുകേശ് അധ്യക്ഷനായി. ഏരിയ ട്രഷറാർ പ്രമോദ് അമ്പാടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
സമിതി ഏരിയ സെക്രട്ടറി സതീഷ് നായർ
റിപ്പോർട്ടും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ എസ് ജോപ്പൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന വ്യാപാരികളെ സമിതി ഏരിയ രക്ഷാധികാരി എം ശശികുമാർ ആദരിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ജില്ല പഞ്ചായത്തംഗം നിതിൻ സി ചെറിയാൻ അനുമോദിച്ചു. സ്വാഗത സംഘം കൺവീനർ സജി പാറപ്പുറം,
എം ജെ സണ്ണി, ബി ഷാജ് ലാൽ, പ്രസാദ് സിത്താര, എ സി മത്തായി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
കെ പി മുരുകേഷ് (പ്രസിഡൻ്റ്) ,
പ്രസാദ് സിത്താര, സജി പാറപ്പുറം, പ്രസന്നകുമാർ ( വൈസ് പ്രസിഡൻ്റുമാർ),
സതീഷ് നായർ (സെക്രട്ടറി),
ചാക്കോ ജോർജ്, നിധീഷ് കുമാർ, കെ എസ് പ്രശാന്ത് ) ,
പ്രമോദ് അമ്പാടി (ട്രഷറാർ )










