01:59pm 11 November 2026
NEWS
വ്യാപാരി വ്യവസായി സമിതി പ്രതിഷേധ മാർച്ചും ധർണയും
08/10/2025  06:16 PM IST
nila
വ്യാപാരി വ്യവസായി സമിതി  പ്രതിഷേധ മാർച്ചും ധർണയും

ചെങ്ങന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 
കൊണ്ട്ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ
 പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി 
സതീഷ് കെ നായർ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം 
കെ പി മുരുകേശ് ധർണ ഉദ്ഘാടനം ചെയ്തു.

വഴിയോര കച്ചവടം നിയന്ത്രിക്കുക, ഭിമമായ തൊഴിൽ കരം പിൻവലിക്കുക, കടയിൽ സാധനം വാങ്ങുവാൻ വരുന്ന വാഹനങ്ങൾക്ക് നൽകുന്ന പെറ്റി ഒഴിവാക്കുക വ്യാപാരികൾക്ക് സുഗമമായി വ്യാപാരം ചെയ്യുവാൻ ഉള്ള സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

ജില്ലകമ്മിറ്റി അംഗം സുനു തുരുത്തിക്കാട് , ജില്ലാ കമ്മിറ്റി അംഗങ്ങളായ  സജി പാറപ്പുറം, പ്രമോദ് അമ്പാടി, നൗഷാദ്, എം ജെ സണ്ണി, പ്രസന്ന കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.