05:18pm 11 November 2026
NEWS
വ്യാപാര സ്ഥാപനങ്ങൾ ഓൺലൈനായി വിലകൾ രജിസ്റ്റർ ചെയ്യണം : വാണിജ്യ മന്ത്രാലയം
27/10/2025  11:11 AM IST
nila
വ്യാപാര സ്ഥാപനങ്ങൾ ഓൺലൈനായി വിലകൾ രജിസ്റ്റർ ചെയ്യണം : വാണിജ്യ മന്ത്രാലയം

ദോഹ: രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളുടെയും വിലകൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു.
വിലകളുടെ വ്യക്തത ഉറപ്പാക്കാനും വിപണി നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാനുമാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്. 
വിലയും ലാഭപരിധിയും സംബന്ധിച്ച നിയമം നമ്പർ 12/1972 അനുസരിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വിപണിയിൽ സ്ഥിരതയും ഉപഭോക്തൃ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ മന്ത്രാലയം വ്യാപാര മേഖലയുമായി സഹകരണം തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img