NEWS
റോട്ടറി ക്ലബ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങളും പഠന ഉപകരണങ്ങളും വിതരണം ചെയ്തു
12/02/2026 06:19 PM IST
nila

ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 27 , 19 എന്നിവിടങ്ങളിലെ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങളും പഠന ഉപകരണങ്ങളും വിതരണം ചെയ്തു. ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. കൗൺസിലർമാരായ മറിയാമ്മ ജോൺ ഫിലിപ്പ്, ടി. കുമാരി, റോട്ടറി ക്ലബ് പ്രസിഡണ്ട് ജേക്കബ് ഫിലിപ്പ് , റോട്ടറി ക്ലബ്ബ് സർവീസ് ഡയറക്ടർ ഡോക്ടർ ജയകൃഷ്ണൻ, വൈസ് മെൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ്, ട്രഷറർ ഐപ്പ് സക്കറിയ എന്നിവർ പ്രസംഗിച്ചു. അംഗൻവാടി വർക്കേഴ്സ് ആയ ശശികല ,കാർത്തിക രാജ് , സഹായികളായ മിനി ,ബീന എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











