02:38am 31 July 2026
NEWS
പുതിയ ഹൈലെക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട
30/07/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതിയ ഹൈലെക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട

കൊച്ചി : ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്‌സിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുള്ള രൂപമാറ്റത്തിനൊപ്പം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തി ഇറക്കിയ  വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്  31.99 ലക്ഷം രൂപയിലാണ്. 36.69 ലക്ഷം രൂപയാണ് ഉയർന്ന വകഭേദത്തിന്റെ വില. GX 4x2 ഓട്ടോമാറ്റിക്,  എന്നിവയാണ് ഹൈലെക്‌സിന്റെ വേരിയന്റുകൾ. ഈ വാഹനങ്ങൾക്ക് യഥാക്രമം 31.99 ലക്ഷം രൂപ, 33.69 ലക്ഷം രൂപ, 36.69 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. പ്രീമിയം എസ്‌യുവികളിൽ നൽകുന്ന ഫീച്ചറുകളാണ് ഹൈലെക്‌സിൽ നൽകിയിട്ടുള്ളത്.

 12.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, പുതിയ ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എട്ട് സ്പീക്കറുകൾ നൽകിയിട്ടുള്ള മ്യൂസിക് സിസ്റ്റം, 360 വ്യൂ ക്യാമറ എന്നിവയാണ് ഫീച്ചറുകൾ.  2.8 ലിറ്റർ നാല് സിലണ്ടർ ഡീസൽ എൻജിനോടൊപ്പം, 204 എച്ച്പി പവറും 500 എൻഎം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ പൂർണമായും ഒഴിവാക്കി ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷനാണുള്ളത്.    മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ബോൾഡ് ആയിട്ടുള്ള ഡിസൈനാണ് പുതിയ ഹൈലെക്‌സിൽ വരുത്തിയിരിക്കുന്നത്. ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ബ്ലാക്ക് സ്ട്രിപ്പിൽ ബന്ധിപ്പിച്ചിരിക്കുന്ന വീതി കുറഞ്ഞ എൽഇഡി ഹെഡ്‌ലാമ്പ്, മുന്നിൽ തന്നെ നൽകിയിട്ടുള്ള ഇൻഗ്ലാസ് ടൊയോട്ട ബാഡ്ജിങ്, മസ്‌കുലർ ബമ്പർ, സിൽവർ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, എൽഇഡി ഫോഗ്ലാമ്പ് തുടങ്ങിയവയാണ് വാഹനത്തിൽ  വരുത്തിയിട്ടുള്ള മറ്റു പുതുമകൾ. 2026 ജൂലൈ 28 മുതൽ ബുക്കിംഗ് തുറന്ന ഈ വാഹനത്തിന്റെ ഡെലിവറി ഓഗസ്റ്റിന്റെ രണ്ടാം ആഴ്ച മുതൽ ഉപഭോക്താക്കൾക്ക് കൈമാറിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img