11:59am 17 September 2025
NEWS
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ 12 ലക്ഷം യൂണിറ്റുകൾ വിറ്റു
10/08/2025  01:09 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ 12 ലക്ഷം യൂണിറ്റുകൾ വിറ്റു

കൊച്ചി : ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകലാണ് വിറ്റഴിക്കപ്പെട്ടത് . 2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഉറച്ച നിർമ്മാണ നിലവാരം, ദീർഘയാത്രകളിൽ സുഖകരമായ യാത്ര, മികച്ചതും, വിശ്വസനീയവുമായ എഞ്ചിൻ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകി. തുടർന്ന് 2016 ൽ ഇന്നോവ ക്രിസ്റ്റയും 2022 ൽ ഇന്നോവ ഹൈക്രോസും വന്നു. 

രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഹൈക്രോസ് എംപിവികളാണ് നിരത്തുകളില്‍ ഇറങ്ങിയത്. ഏറ്റവും സുഖപ്രദമായ യാത്ര, ഡ്രൈവിങ്, വിശാലമായ സൗകര്യങ്ങള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണെന്നു ടൊയോട്ട അവകാശപ്പെടുന്നു.

 “കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഇന്നോവക്കു  ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ സാധിച്ചിട്ടുണ്ട് . വിശാലമായ ഇന്റീരിയറുകൾ, കരുത്തുറ്റ നിർമ്മാണ നിലവാരം, സുഗമമായ ഡ്രൈവിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാതൃകാ ഉൽപ്പന്നണ്  ഇന്നോവ . ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും പ്രിയപ്പെട്ടതുമായ എംപിവികളിൽ ഒന്നാണ് ഇന്നോവയെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് വൈസ് പ്രസിഡന്റ് ശ്രീ. വരീന്ദർ വാധ്വ പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img img