02:01am 15 May 2025
NEWS
കുട്ടികളെ പല്ലുതേപ്പിക്കുന്നത് ടൂത്ത്പേസ്റ്റ് ഉപയോ​ഗിച്ചാണോ? കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ


21/04/2025  06:36 PM IST
nila
കുട്ടികളെ പല്ലുതേപ്പിക്കുന്നത് ടൂത്ത്പേസ്റ്റ് ഉപയോ​ഗിച്ചാണോ? കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ

കുട്ടികൾക്കായുള്ള പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റുകളിൽ വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്.  'ലെഡ് സേഫ് മാമ'യുടെ ​ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ  ദ ​ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ ലോ​ഹങ്ങളുടെ സാന്നിധ്യമാണ് കുട്ടികളുടെ ടൂത്ത് പേസ്റ്റിൽ കണ്ടെത്തിയത്. പഠനവിധേയമാക്കിയ 51 ബ്രാൻഡുകളിൽ  90 ശതമാനത്തിലും ലെഡിന്റെ സാന്നിധ്യമുണ്ടായിരുന്നത്രെ. 

പഴയ പെയിന്റ്, മലിനമായ മണ്ണ്, ചില കളിപ്പാട്ടങ്ങൾ എന്നിവയിൽ കാണപ്പെടുന്ന വിഷാംശമുള്ള ഒരു ലോഹമാണ് ലെഡ്. ചെറിയ അളവിൽ പോലും ലെഡ് ആരോ​ഗ്യത്തിന് ഹാനികരമാണ്. കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടാൻ സാധ്യതയുള്ള ലെഡ് എല്ലുകളേയും പല്ലിനേയും ബാധിക്കുന്നു. കൂടാതെ, തലച്ചോർ, വൃക്കകൾ, കരൾ എന്നിവയേയും ഇത് ബാധിച്ചേക്കാം. കൂടാതെ, കാഡ്മിയം, ആർസെനിക്, മെർക്കുറി എന്നീ ലോഹങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

മിക്ക പ്രായക്കാരെ സംബന്ധിച്ചും ലെഡ് ഹാനികരമാണെങ്കിലും കുട്ടികളെയാണ് ഇത് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളത്. ശരീരത്തിലേക്ക് ലെഡ് എത്തുന്നത് കുട്ടികളിൽ പഠനവൈകല്യം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. കുറഞ്ഞ ഐക്യു, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയും കുട്ടികളിൽ കാണപ്പെട്ടേക്കാം. കൂടാതെ, കേൾവിക്കും സംസാരത്തിനും പ്രശ്നങ്ങൾ സംഭവിച്ചേക്കാമെന്നത് മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ഇവയ്ക്ക് പുറമെ, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Photo Courtesy - meta ai

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.