02:01am 31 May 2026
NEWS
പഹൽ​ഗാം ആക്രമണത്തിന് ശേഷവും വിനോദസഞ്ചാരികൾക്ക് കശ്മീർ സുരക്ഷിത താഴ്വര
29/04/2025  06:12 AM IST
nila
പഹൽ​ഗാം ആക്രമണത്തിന് ശേഷവും വിനോദസഞ്ചാരികൾക്ക് കശ്മീർ സുരക്ഷിത താഴ്വര

പഹൽഗാം ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ വിനോദ സഞ്ചാരമേഖലക്ക് വലിയ തിരിച്ചടിയുണ്ടാകും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ചാരികൾ യാത്രകൾ മാറ്റിവെച്ചെന്നും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽമുറികൾ റദ്ദ് ചെയ്തു എന്നുമൊക്കെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, കശ്മീർ വീണ്ടും പഴയതുപോലെ സജീവമായിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  കശ്മീർ താഴ്‌വരയുടെ സൗന്ദര്യം ആസ്വദിക്കാനായി വിനോദസഞ്ചാരികൾ വീണ്ടും കൂട്ടമായി എത്തിത്തുടങ്ങി. 

കൊൽക്കത്തയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമുള്ള സന്ദർശകർ പ്രദേശത്തിന്റെ സുരക്ഷയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പഹൽഗാം സന്ദർശനം ഉൾപ്പെടെയുള്ള പ്രദേശങ്ങളും തങ്ങളുടെ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സഞ്ചാരികൾ വ്യക്തമാക്കുന്നു. 

"കശ്മീർ ഇപ്പോൾ സുരക്ഷിതമാണ്, എല്ലാം തുറന്നിരിക്കുന്നു, വിനോദസഞ്ചാരികൾ സുരക്ഷിതരാണ്, എല്ലാവരും വരുന്നു, അതിനാൽ നിങ്ങൾക്ക് ഇവിടം സന്ദർശിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ ദയവായി വരൂ."- കൊൽക്കത്തയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img