09:09am 13 November 2026
NEWS
ടൂറിസം, സംസ്കാരം, കായികം :ഏകീകൃത കലണ്ടറുമായി ഖത്തർ
30/09/2025  10:16 AM IST
nila
ടൂറിസം, സംസ്കാരം, കായികം :ഏകീകൃത കലണ്ടറുമായി ഖത്തർ

 

ദോഹ: ഖത്തർ 2025-26 ഇവന്റ് കലണ്ടർ “വിസിറ്റ് ഖത്തർ” വിവിധ പങ്കാളി സംഘടനകളുമായി ചേർന്ന് അനാവരണം ചെയ്തു.യുവജന-കായികകാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, രാജ്യത്തെ വിനോദസഞ്ചാരം, സംസ്കാരം, കായികം എന്നിവയെ ഏകീകൃത ദിശാബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
ദേശീയ വികസന തന്ത്രം (2024-2030) അനുസരിച്ച്, വിനോദസഞ്ചാര രംഗത്തിന്റെ GDP സംഭാവന വർധിപ്പിക്കുക, സാമ്പത്തിക വളർച്ച വേഗത്തിലാക്കുക, സന്ദർശകർക്കുള്ള അനുഭവങ്ങൾ സമ്പുഷ്ടമാക്കുക തുടങ്ങിയതാണ് കലണ്ടറിന്റെ ലക്ഷ്യം.
ഖത്തർ ടൂറിസം ചെയർമാനും “വിസിറ്റ് ഖത്തർ” തലവനുമായ സാദ് ബിൻ അലി അൽ ഖർജി, “ദേശീയ സ്ഥാപനങ്ങളുടെ ശക്തിയും കൂട്ടായ പ്രവർത്തനത്തിന്റെ മൂല്യവുംപ്രതിഫലിപ്പിക്കുന്നതാണ് ഈ കലണ്ടർ” എന്ന് വ്യക്തമാക്കി.
കലണ്ടറിലെ വൈവിധ്യമാർന്ന പരിപാടികൾ കായികം, കലാസംസ്കാരം, വിനോദം, കുടുംബാഘോഷങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്നു. പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടികളിൽ FIFA അറബ് കപ്പ് ഖത്തർ 2025, FIFA U-17 വേൾഡ് കപ്പ്, FIFAകോൺഫെഡറേഷൻസ് കപ്പ് 2025, ആദ്യ FIFA ഇന്റർകോണ്റ്റിനെന്റൽ കപ്പ് എന്നിവ ശ്രദ്ധേയമാണ്.
ദേശീയ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുലസീസ് ബിൻ ഹമദ് അൽ താനി “Art Basel Qatar” പ്രഖ്യാപിച്ച് ദോഹയുടെ അന്താരാഷ്ട്ര സാംസ്കാരികസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി. അതുപോലെ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഫാതിമ ഹസൻ അൽറുമൈഹി ദോഹ ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചു.
“വിസിറ്റ് ഖത്തർ” വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ വഴിയും കലണ്ടർ ലഭ്യമാക്കി, രാജ്യത്തെ വർഷം മുഴുവൻ വിനോദസഞ്ചാര കേന്ദ്രമായി നിലനിറുത്തുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img