02:06am 15 August 2026
NEWS
ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥം ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും
14/08/2026  07:44 PM IST
nila
ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥം ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും

മാന്നാർ: ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 മുതല്‍ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥം
നടന്ന ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും വെങ്കലനാടിന്റെ വീഥികളെ ഉണർത്തുന്നതായി. ഉച്ചയ്ക്ക് 3 ന് യൂണിയന്‍ ആഫീസ് അങ്കണത്തില്‍   
യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
മാന്നാര്‍ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സജിത്ത്‌മോന്‍ ദീപശിഖാ പ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറിയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിനുരാജിന്റെ നേതൃത്വത്തില്‍ യൂണിഫോംധാരികളായ 15 യൂത്ത്മൂവ്‌മെന്റ് ഭാരവാഹികള്‍ ദീപശിഖയേന്തി. ദീപശിഖ പ്രയാണത്തെ അനുധാവനം ചെയ്തുകൊണ്ട് യൂണിയന്‍ ചെയര്‍മാന്‍ കെ.എം ഹരിലാല്‍, ജോ.കണ്‍വീനര്‍ പുഷ്പ ശശികുമാര്‍, അഡ്.കമ്മറ്റിയംഗങ്ങൾ, മേഖല ഭാരവാഹികൾ, വനിതാസംഘം യൂണിയന്‍ ഭാരവാഹികൾ,  വൈദികയോഗം യൂണിയന്‍ ഭാരവാഹികൾ,  എംപ്ലോയിസ് ഫോറം യൂണിയന്‍ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ശാഖാഭാരവാഹികളും പങ്കെടുത്തു. ദീപശിഖപ്രയാണം മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷന്‍, കുറ്റിയില്‍മുക്ക്, തൃക്കുരട്ടി അമ്പലം, പരുമലക്കടവ്, മൂര്‍ത്തിട്ട ജംഗ്ഷന്‍ വഴി പാവുക്കര 553-ാം നമ്പര്‍ ശാഖാ അങ്കണത്തില്‍ സമാപിച്ചു.
ഗുരുവസന്തോത്സവം 2026 ന്റെ ഉദ്ഘാടനം ഞായറാഴ്ച
രാവിലെ 9 ന് കേരളനിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം നായര്‍സമാജം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.മനോജ് നിര്‍വ്വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img