NEWS
പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ കബറിടത്തിൽ നിന്ന് ദീപശിഖാ പ്രയാണം
25/04/2026 07:24 PM IST
nila

ചെങ്ങന്നൂർ : പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്‌സിനോസ് സ്ഥാപിച്ച പറന്തൽ സെൻ്റ് ജോർജ് അരമന പള്ളിയിയിൽ കൊച്ചുതിരുമേനിയുടെ എഴുപത്തിയഞ്ചാം
ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ദീപശിഖ പ്രയാണം കബറിടത്തിൽ നിന്ന് ആരംഭിച്ചു . പുത്തൻ കാവ് കത്തീഡ്രൽ സഹവികാരി ഫാ. ജിജോ കണ്ണാട്ട് പറന്തൽ സെൻ്റ് ജോർജ് അരമന പള്ളിവികാരി ഫാ. ജോൺ തോമസിന് ദീപശിഖ കൈമാറി. ജോസ് കെ ജോർജ്, സുനിൽ പി.ഉമ്മൻ, വി.വി. വർഗീസ്, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ
പറന്തൽ സെൻ്റ് ജോർജ് അരമന പള്ളിയിൽ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഗീവറുഗീസ് മാർ ബർന്നബാസ് കുർബാന അർപ്പിക്കും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










