08:17am 11 November 2026
NEWS
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് മോദിയോട് യൂറോപ്യൻ യൂണിയൻ
05/09/2025  06:29 AM IST
nila
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് മോദിയോട് യൂറോപ്യൻ യൂണിയൻ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാക്കൾ. മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെയാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാനും ധാരണയായി. 

"റഷ്യയുടെ ആക്രമണം അവസാനിപ്പിക്കുന്നതിലും സമാധാനത്തിലേക്കുള്ള പാത സൃഷ്ടിക്കാൻ സഹായിക്കുന്നതിലും ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്," സംഭാഷണത്തിന് ശേഷം കോസ്റ്റയും വോൺ ഡെർ ലെയ്നും സമാനമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാക്കി. യുക്രേനിയൻ പ്രസിഡന്റ് വ്ളാഡ്ിമർ സെലെൻസ്‌കിയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ ആശയവിനിമയത്തെയും അവർ സ്വാഗതം ചെയ്തു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ സ്ഥിരമായ പിന്തുണ മോദി വാ​ഗ്ദാനം ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം പിന്നീട് വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img