02:57am 17 September 2026
NEWS
ചുമതലയേറ്റു
15/09/2026  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചുമതലയേറ്റു
HIGHLIGHTS

ദേവലോകം കാതോലിക്കേറ്റ് അരമനയുടെ മാനേജരായി ചുമതലയേറ്റ ഫാ.അലക്സാണ്ടർ പി ഡാനിയേലിനെ ഫാ.അശ്വിൻ ഫെർണാണ്ടസ്  പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ മാനേജരായി റവ.ഫാ.അലക്സാണ്ടർ പി.ഡാനിയേൽ ചുമതലയേറ്റു. വാകത്താനം വള്ളിക്കാട്ട് ദയറായുടെ മാനേജരായിരുന്ന അദ്ദേഹത്തെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് ദേവലോകം അരമന മാനേജരായി നിയമിച്ചത്. ഫാ.പോൾ പി തോമസ്, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവർ ചേർന്ന് പുതിയ മാനേജരെ സ്വീകരിച്ചു. റവ.ഫാ.യാക്കോബ് തോമസ് റമ്പാൻ പരുമല സെമിനാരിയുടെ ചുമതലയിലേക്ക് പോയ ഒഴിവിലാണ് ഫാ.അലക്സാണ്ടർ പി ഡാനിയേൽ ദേവലോകം അരമനയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img