03:50am 08 November 2026
NEWS
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
05/04/2025  04:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
HIGHLIGHTS

സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ലഹരി വിരുദ്ധ കൂട്ടായ്മയിൽ എറണാകുളം ടൗൺ നോർത്ത് എസ് ഐ റെജി പി പി യുടെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ  പ്രതിജ്ഞയെടുക്കുന്നു.

കൊച്ചി : മലയാളികളുടെ ആഗോള സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി കലൂർ വൈലോപ്പിള്ളി സ്മാരക പാർക്കിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.. കോർപ്പറേഷൻ കൗൺസിലർ രജനി മണി  ഉദ്‌ഘാടനം ചെയ്തു . ജില്ലാ ചെയർമാൻ കെ എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.. എറണാകുളം  ടൗൺ  നോർത്ത് സ്റ്റേഷൻ എസ് ഐ  റെജി  പി പി  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു.. സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം കേന്ദ്ര മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ്, സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി, കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി ജി രഞ്ജിത്ത് കുമാർ, സംസ്ഥാന സമിതി അംഗം സോഫി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് സജിനി തമ്പി, വനിത കൺവീനർ ജെൻസി  അനിൽ, ജയകുമാർ വാഴപ്പിള്ളി  എന്നിവർ സംസാരിച്ചു.

.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img