
മേടം: കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. ലക്ഷ്യമിട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ തടസ്സങ്ങൾ നേരിടാം. ആരോഗ്യപ്രശ്നങ്ങൾ, ശാരീരിക ക്ഷതങ്ങൾ, ശത്രുക്കളുടെ ഉപദ്രവം, ആഗ്രഹഭംഗം എന്നിവയ്ക്കും സാധ്യതയുണ്ട്. ചികിത്സകൾക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം.
ഇടവം: വിജയസാധ്യതയുള്ള ദിവസമാണ്. മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം കൈവരിക്കാം. അംഗീകാരവും ആരോഗ്യപരമായ പുരോഗതിയും പ്രതീക്ഷിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ശ്രമങ്ങൾ വിജയകരമായേക്കും.
മിഥുനം: അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കാനും പ്രവർത്തനങ്ങളിൽ വിജയം നേടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളെ കണ്ടുമുട്ടാനും പരീക്ഷകളിൽ മികച്ച ഫലം നേടാനും അവസരമുണ്ടാകും.
കർക്കടകം: ചില കാര്യങ്ങളിൽ നിരാശ നേരിടാം. മനഃപ്രയാസം, തർക്കങ്ങൾ, പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിത അപകടങ്ങൾ ഒഴിവാക്കാൻ യാത്രകളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്രവാഹന യാത്രകളിൽ ജാഗ്രത അനിവാര്യമാണ്.
ചിങ്ങം: പ്രതീക്ഷിച്ച കാര്യങ്ങൾക്കായി കൂടുതൽ പരിശ്രമിക്കേണ്ടിവരും. ഉദരസംബന്ധമായ അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. യാത്രകളിൽ തടസ്സങ്ങളും മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളും നേരിടാൻ സാധ്യതയുണ്ട്.
കന്നി: നേട്ടങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ സ്ഥാനലാഭത്തിനും സാമ്പത്തിക പുരോഗതിക്കും സാധ്യതയുണ്ട്. ആരോഗ്യനില മെച്ചപ്പെടുകയും നിയമപരമായ കാര്യങ്ങളിൽ അനുകൂല തീരുമാനം ലഭിക്കുകയും ചെയ്യാം. നേരിട്ടിരുന്ന തടസ്സങ്ങൾ മാറാനുള്ള സാഹചര്യവുമുണ്ട്.
തുലാം: പ്രതികൂല അനുഭവങ്ങൾ ഉണ്ടായേക്കാം. കാര്യങ്ങളിൽ പരാജയം, തർക്കങ്ങൾ, ശത്രുക്കളുടെ ഇടപെടൽ എന്നിവ മനഃപ്രയാസത്തിന് കാരണമാകാം. അഭിമാനത്തിന് ക്ഷതമേൽക്കുന്ന സാഹചര്യങ്ങളും അടുപ്പമുള്ളവർ അകന്നുപോകുന്നതും വിഷമമുണ്ടാക്കിയേക്കാം.
വൃശ്ചികം: കാര്യങ്ങൾ അനുകൂലമായി മാറും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. നിയമപരമായ തർക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
ധനു: കാര്യങ്ങൾക്കായി കൂടുതൽ ഓടിനടക്കേണ്ടിവരും. ആരോഗ്യപ്രശ്നങ്ങൾ, യാത്രകളിലെ തടസ്സങ്ങൾ, അനാവശ്യ ചെലവുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വരാനും ഇടയുണ്ട്.
മകരം: അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കും. സാമ്പത്തിക ലാഭത്തിനും മത്സരങ്ങളിൽ വിജയിക്കാനും സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കാം.
കുംഭം: നേട്ടങ്ങൾ കൈവരിക്കാനാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യതയുണ്ട്. മത്സരങ്ങളിൽ വിജയിക്കാനും അനുകൂലമായ സ്ഥലംമാറ്റം ലഭിക്കാനും ഇടയുണ്ട്. യാത്രകൾ ഉദ്ദേശിച്ച രീതിയിൽ വിജയകരമാകും.
മീനം: കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായേക്കില്ല. പ്രവർത്തനങ്ങളിൽ മന്ദഗതിയും ഉദരസംബന്ധമായ അസ്വസ്ഥതകളും അലട്ടാം. യാത്രകളിൽ പൂർണവിജയം ലഭിക്കണമെന്നില്ലെങ്കിലും ചില കാര്യങ്ങൾ ഭാഗികമായി അനുകൂലമാകും.










