
മേടം: കാര്യതടസ്സങ്ങൾക്കും ഇച്ഛാഭംഗത്തിനും സാധ്യതയുണ്ട്. അഭിമാനക്ഷതം, കലഹം, മനഃപ്രയാസം എന്നിവയും ഉണ്ടായേക്കാം. രാത്രി 9 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഇടവം: കാര്യവിജയത്തിനും സന്തോഷകരമായ കൂടിക്കാഴ്ചകൾക്കും അവസരമുണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ രാത്രി 9 മണിക്ക് ശേഷം കാര്യങ്ങളിൽ തിരിച്ചടി, കലഹം, അഭിമാനക്ഷതം, പരീക്ഷാപരാജയം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
മിഥുനം: ദിവസത്തിന്റെ ആദ്യഭാഗത്ത് പ്രതിസന്ധികൾ നേരിടേണ്ടിവന്നേക്കാം. കാര്യപരാജയം, സാമ്പത്തിക തടസ്സം, മനഃപ്രയാസം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. രാത്രി 9 മണിക്ക് ശേഷം കാര്യവിജയവും ആരോഗ്യസുഖവും പ്രതീക്ഷിക്കാം. ഇഷ്ടഭക്ഷണം ലഭിക്കാനും പരീക്ഷകളിൽ വിജയിക്കാനും യോഗമുണ്ട്.
കർക്കടകം: കാര്യവിജയം, അംഗീകാരം, യാത്രകളിൽ നേട്ടം, മത്സരവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യപരമായും അനുകൂലമായ ദിവസമാണ്. എന്നാൽ രാത്രി 9 മണിക്ക് ശേഷം ചെലവുകൾ വർധിക്കാനും ധനതടസ്സം, അലച്ചിൽ, മനഃപ്രയാസം, യാത്രാതടസ്സം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്.
ചിങ്ങം: നേട്ടങ്ങളും സന്തോഷവും പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കാനും അംഗീകാരം നേടാനും സുഹൃത്തുക്കളുമായി ഒത്തുചേരാനും അവസരമുണ്ടാകും. ആരോഗ്യകാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. അകന്നുനിന്നിരുന്നവർ വീണ്ടും അടുക്കാനും സാധ്യതയുണ്ട്.
കന്നി: തുടക്കത്തിൽ കാര്യതടസ്സങ്ങളും യാത്രാപ്രശ്നങ്ങളും മനഃപ്രയാസവും ഉണ്ടായേക്കാം. രാത്രി 9 മണിക്ക് ശേഷം അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്.
തുലാം: നഷ്ടസാധ്യതയും കാര്യതടസ്സങ്ങളും നേരിടേണ്ടിവന്നേക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകൾ, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, നിരാശ എന്നിവയ്ക്കും സാധ്യതയുണ്ട്. രാത്രി 9 മണിക്ക് ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലങ്ങളാണ് കാണുന്നത്.
വൃശ്ചികം: കാര്യവിജയം, അംഗീകാരം, ആരോഗ്യസുഖം, ബന്ധുക്കളുമായുള്ള സമാഗമം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാത്രി 9 മണിക്ക് ശേഷം കാര്യപരാജയം, ആഗ്രഹഭംഗം, മനഃപ്രയാസം, പരീക്ഷകളിൽ തിരിച്ചടി എന്നിവ ഉണ്ടായേക്കാം.
ധനു: അനുകൂലമായ ദിവസമാണ്. കാര്യങ്ങളിൽ വിജയം നേടാനും മത്സരങ്ങളിൽ മുന്നിലെത്താനും യാത്രകൾ വിജയകരമാക്കാനും സാധ്യതയുണ്ട്. സൽക്കാരങ്ങളിലും സുഹൃദ്സംഗമങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചേക്കാം. ഉല്ലാസയാത്രകൾക്കും യോഗമുണ്ട്.
മകരം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക വിഷമങ്ങളും അനുഭവപ്പെട്ടേക്കാം. കലഹത്തിനും ഇച്ഛാഭംഗത്തിനും സാധ്യതയുണ്ട്. രാത്രി 9 മണിക്ക് ശേഷം സ്ഥിതി മെച്ചപ്പെടാം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം എന്നിവയ്ക്ക് യോഗമുണ്ട്.
കുംഭം: കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം. അഭിപ്രായവ്യത്യാസങ്ങൾ, കലഹം, നിരാശ, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അടുപ്പമുള്ളവരുമായി അകൽച്ചയുണ്ടാകാതിരിക്കാൻ സംസാരത്തിലും ഇടപെടലുകളിലും ശ്രദ്ധ പുലർത്തുക.
മീനം: കാര്യവിജയത്തിനും ഇഷ്ടഭക്ഷണം ലഭിക്കാനും സൽക്കാരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. എന്നാൽ രാത്രി 9 മണിക്ക് ശേഷം കാര്യതടസ്സം, അസ്വസ്ഥത, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യതയുണ്ട്.










