
മേടം: പ്രഭാതത്തിൽ കാര്യങ്ങൾ വിചാരിച്ച രീതിയിൽ നടക്കണമെന്നില്ല. ആരോഗ്യപരമായ അസ്വസ്ഥതകൾക്കും ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾക്കും യാത്രാതടസ്സങ്ങൾക്കും സാധ്യതയുണ്ട്. ഒൻപത് മണിക്ക് ശേഷം അനുകൂല സാഹചര്യം തെളിയും. കാര്യസാധ്യം, അംഗീകാരം, യാത്രാനേട്ടം, സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം എന്നിവ ലഭിക്കാം.
ഇടവം: പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാത്തത് നിരാശയ്ക്ക് ഇടയാക്കും. മനഃപ്രയാസം, ശത്രുശല്യം, കാര്യതടസ്സം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പ്രധാന തീരുമാനങ്ങളിൽ ശ്രദ്ധ വേണം. അടുപ്പമുള്ളവരിൽ ചിലർ അകലാൻ ഇടയുള്ളതിനാൽ ബന്ധങ്ങളിൽ കരുതൽ പുലർത്തുക.
മിഥുനം: ദിവസത്തിന്റെ തുടക്കം നേട്ടങ്ങളുടേതായിരിക്കും. തൊഴിൽപരമായ അംഗീകാരം, മത്സരവിജയം, സാമ്പത്തിക നേട്ടം, ആരോഗ്യാനുകൂല്യം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ രാവിലെ ഒൻപത് മണിക്ക് ശേഷം കാര്യങ്ങൾ മന്ദഗതിയിലാകാം. യാത്രകൾ, ആരോഗ്യകാര്യങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
കർക്കടകം: തുടക്കത്തിൽ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാതെ വരാം. കലഹസാഹചര്യങ്ങൾക്കും അഭിമാനക്ഷതത്തിനും മനഃപ്രയാസത്തിനും സാധ്യതയുണ്ട്. ഒൻപത് മണിക്ക് ശേഷം അനുകൂല മാറ്റങ്ങളുണ്ടാകും. സ്ഥാനലാഭം, അംഗീകാരം, കാര്യവിജയം, യാത്രകളിൽ നേട്ടം എന്നിവയ്ക്ക് സാധ്യത കാണുന്നു.
ചിങ്ങം: തൊഴിൽപരമായ നേട്ടങ്ങൾക്കും അംഗീകാരത്തിനും സാധ്യതയുള്ള ദിവസമാണ്. മത്സരങ്ങളിൽ വിജയിക്കാനും ഇഷ്ടഭക്ഷണം ലഭിക്കാനും ആരോഗ്യപരമായി അനുകൂല സാഹചര്യം ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ ഒൻപത് മണിക്ക് ശേഷം കാര്യങ്ങൾ പ്രതികൂലമായേക്കാം. പരീക്ഷകളിലും പ്രധാന പ്രവർത്തനങ്ങളിലും തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
കന്നി: ദിവസത്തിന്റെ ആദ്യഘട്ടം അത്ര അനുകൂലമല്ല. കാര്യങ്ങളിൽ പരാജയം, മനസ്സിന് വിഷമം, ശാരീരിക ബുദ്ധിമുട്ടുകൾ, അനാവശ്യ യാത്രകൾ, ചെലവുകൾ എന്നിവ ഉണ്ടായേക്കാം. ഒൻപത് മണിക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. ഭക്ഷണസുഖത്തിനും പരീക്ഷകളിൽ വിജയത്തിനും സാധ്യതയുണ്ട്.
തുലാം: പ്രവർത്തനങ്ങളിൽ വിജയം നേടാനും മത്സരങ്ങളിൽ മുന്നിലെത്താനും സാധിക്കും. ആരോഗ്യകാര്യങ്ങളിലും സുഹൃദ്ബന്ധങ്ങളിലും സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. എന്നാൽ ഒൻപത് മണിക്ക് ശേഷം സാമ്പത്തിക ചെലവുകൾ വർധിക്കാനും കാര്യങ്ങളിൽ തടസ്സം നേരിടാനും സാധ്യതയുണ്ട്. മാനസിക സമ്മർദവും യാത്രാക്ലേശവും ഉണ്ടായേക്കാം.
വൃശ്ചികം: തൊഴിൽരംഗത്ത് നേട്ടങ്ങൾ തേടിയെത്തുന്ന ദിവസമാണ്. സ്ഥാനക്കയറ്റം, അംഗീകാരം, മത്സരവിജയം, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. പുതിയ ജോലി തേടുന്നവർക്കും തൊഴിൽപരമായ മാറ്റങ്ങൾക്ക് ശ്രമിക്കുന്നവർക്കും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാം.
ധനു: പ്രഭാതത്തിൽ പ്രതിസന്ധികളും മനഃപ്രയാസവും നേരിടേണ്ടിവന്നേക്കാം. ശത്രുശല്യം, ശാരീരിക ബുദ്ധിമുട്ടുകൾ, ആഗ്രഹിച്ച കാര്യങ്ങൾ നടക്കാത്ത സാഹചര്യം എന്നിവയുണ്ടാകാം. ഒൻപത് മണിക്ക് ശേഷം ഭാഗ്യം അനുകൂലമാകും. അംഗീകാരം, യാത്രാവിജയം, സൽക്കാരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം, സമ്മാനലാഭം എന്നിവ പ്രതീക്ഷിക്കാം.
മകരം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാത്ത സാഹചര്യമുണ്ടാകാം. ശത്രുശല്യം, ശാരീരിക ബുദ്ധിമുട്ടുകൾ, നഷ്ടം, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യതയുണ്ട്. രാവിലെ ഒൻപത് മണിക്ക് ശേഷവും പൂർണമായ അനുകൂലത പ്രതീക്ഷിക്കാനാകില്ല. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായിരിക്കും.
കുംഭം: സന്തോഷകരമായ അനുഭവങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ദിവസമാണ്. കാര്യവിജയം, അംഗീകാരം, യാത്രാനേട്ടം, സുഹൃദ്സമാഗമം, ആരോഗ്യാനുകൂല്യം എന്നിവ ലഭിക്കാം. എന്നാൽ ഒൻപത് മണിക്ക് ശേഷം സാഹചര്യങ്ങൾ മാറിയേക്കാം. അപകടഭീതി, കലഹം, അഭിമാനക്ഷതം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.
മീനം: പഠനത്തിലും തൊഴിൽപരമായ കാര്യങ്ങളിലും നേട്ടങ്ങൾ പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കാനും അംഗീകാരം നേടാനും ആരോഗ്യപരമായി അനുകൂല അനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ പഠനകോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ശ്രമങ്ങൾ വിജയകരമാകാം.










