
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): മേടക്കൂറുകാർക്ക് അനുകൂലമായ ദിവസമായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും ആഗ്രഹങ്ങൾ സഫലമാക്കാനും സാധിക്കും. സമൂഹത്തിൽ അംഗീകാരം ലഭിക്കാനും ആരോഗ്യവും സന്തോഷവും നിലനിർത്താനും കഴിയും. ഇഷ്ടഭക്ഷണങ്ങൾ ലഭിക്കാനുള്ള സാഹചര്യവുമുണ്ടാകും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ഇടവക്കൂറുകാർക്ക് ഇന്ന് കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും നേരിടേണ്ടിവരാം. അപകടസാധ്യതകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരുന്നതും അഭിമാനക്ഷതം ഉണ്ടാകുന്നതുമായ സാഹചര്യങ്ങളുണ്ടാകാം. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കുക.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): മിഥുനക്കൂറുകാർക്ക് വിജയസാധ്യതകൾ ഏറെയുള്ള ദിവസമാണ്. മത്സരങ്ങളിൽ മുന്നിലെത്താനും ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്ന് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. തൊഴിൽരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. പരീക്ഷകളിൽ വിജയിക്കാനും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ ഫലപ്രദമാകാനും സാധ്യതയുണ്ട്.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കർക്കടകക്കൂറുകാർക്ക് തൊഴിൽപരമായ നേട്ടങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും അംഗീകാരം നേടാനും സാധിക്കും. സ്ഥാനക്കയറ്റത്തിനും തൊഴിൽലാഭത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാം. ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അവസരങ്ങൾ ലഭിച്ചേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ചിങ്ങക്കൂറുകാർക്ക് ഇന്ന് പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കണമെന്നില്ല. മനഃപ്രയാസം, സാമ്പത്തിക നഷ്ടം, ശത്രുശല്യം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അനാവശ്യ യാത്രകളും ചെലവുകളും വർധിക്കാം. അടുപ്പമുള്ളവരുമായി അകൽച്ചയുണ്ടാകാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കന്നിക്കൂറുകാർക്ക് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരുന്നത് നിരാശയ്ക്ക് ഇടയാക്കാം. മനസ്സിന് സ്വസ്ഥത കുറയുകയും അടുത്ത ബന്ധങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്യാം. ചില അനുഭവങ്ങൾ മാനസികമായി വിഷമിപ്പിച്ചേക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): തുലാക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയം നേടാനും ആരോഗ്യകാര്യങ്ങളിൽ ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. അംഗീകാരവും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സന്തോഷം പകരും. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒത്തുചേരാനും സൽക്കാരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാർക്ക് കാര്യവിജയവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കാനും ബന്ധുക്കളുമായി ഒത്തുചേരാനും അവസരമുണ്ടാകും. ദീർഘകാലമായി ലഭിക്കാനുള്ള പണം തിരികെ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ധനുക്കൂറുകാർക്ക് ഇന്ന് ചില പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരാം. സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങളും യാത്രകളിൽ നിരാശയും ഉണ്ടാകാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരുന്നത് മനഃപ്രയാസത്തിന് ഇടയാക്കും. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ വിജയിക്കണമെന്നില്ല.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മകരക്കൂറുകാർക്ക് കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. യാത്രകളിലും കൂടിക്കാഴ്ചകളിലും തടസ്സങ്ങൾ നേരിടാം. മാനസിക സമ്മർദം, അനാവശ്യ അലച്ചിൽ, ചെലവുകൾ എന്നിവ വർധിക്കാനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കുംഭക്കൂറുകാർക്ക് നേട്ടങ്ങളും അംഗീകാരവും ലഭിക്കുന്ന ദിവസമായിരിക്കും. ആരോഗ്യപരമായും അനുകൂലമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനും ഇഷ്ടഭക്ഷണങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. സന്തോഷകരമായ അനുഭവങ്ങളും പുതിയ നേട്ടങ്ങളും ഉണ്ടാകാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് ഇന്ന് കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും നേരിടേണ്ടിവന്നേക്കാം. പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തത് മനഃപ്രയാസത്തിന് കാരണമാകാം. ബിസിനസ് രംഗത്ത് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രധാനപ്പെട്ട കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.










