
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും കഴിയും. ആരോഗ്യകാര്യങ്ങളിൽ ആശ്വാസമുണ്ടാകും. മത്സരങ്ങളിൽ വിജയവും ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.
ഇടവം: പ്രതീക്ഷകൾക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകണമെന്നില്ല. ചെറിയ തർക്കങ്ങൾ പോലും വലിയ മാനസിക വിഷമത്തിന് ഇടയാക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരുന്നതും അഭിമാനത്തിന് ക്ഷതമേൽക്കുന്നതും അസ്വസ്ഥത സൃഷ്ടിക്കും. അടുത്തവരുമായി അകൽച്ചയുണ്ടാകാനും സാധ്യതയുണ്ട്.
മിഥുനം: അനുകൂല അനുഭവങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാം. ജോലിയിലും വ്യക്തിജീവിതത്തിലും വിജയസാധ്യതയുണ്ട്. ശത്രുക്കളുടെ നീക്കങ്ങളെ അതിജീവിക്കാനും മത്സരങ്ങളിൽ മുന്നിലെത്താനും കഴിയും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ആരോഗ്യവും ഭക്ഷണസുഖവും അനുകൂലമാകും.
കർക്കടകം: പല കാര്യങ്ങളിലും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. യാത്രകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമോ അനാവശ്യമായ അലച്ചിലോ ഉണ്ടായേക്കാം. മനസ്സിന് അസ്വസ്ഥത നൽകുന്ന സംഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അടുപ്പമുള്ളവരുമായുള്ള ബന്ധത്തിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം.
ചിങ്ങം: സന്തോഷവും നേട്ടവും നിറഞ്ഞ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തികമായി അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരാം. ബന്ധുക്കളെ കണ്ടുമുട്ടാനും കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും സന്തോഷം പങ്കിടാനും അവസരമുണ്ടാകും.
കന്നി: പഠനത്തിലും ജോലിയിലും മികവ് തെളിയിക്കാൻ കഴിയും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയസാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിനും തൊഴിൽരംഗത്തെ അംഗീകാരത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിനും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമായേക്കാം.
തുലാം: ചില പ്രതീക്ഷകൾക്ക് തിരിച്ചടി നേരിടേണ്ടിവന്നേക്കാം. യാത്രകളിൽ തടസ്സങ്ങളും പ്രവർത്തനങ്ങളിൽ കാലതാമസവും ഉണ്ടാകാം. തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും മനഃപ്രയാസത്തിന് കാരണമാകും. അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന ചില അനുഭവങ്ങൾ വേദനിപ്പിച്ചേക്കാം.
വൃശ്ചികം: ശത്രുക്കളിൽ നിന്നുള്ള ശല്യവും സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസവും ശ്രദ്ധിക്കേണ്ടതുണ്ട്. ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ തടസ്സങ്ങൾ നേരിട്ടേക്കാം. ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കാത്തത് നിരാശയുണ്ടാക്കും. ബന്ധങ്ങളിൽ അകൽച്ച ഒഴിവാക്കാൻ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധ പുലർത്തണം.
ധനു: ഭാഗ്യവും വിജയവും അനുകൂലമായി നിൽക്കുന്ന ദിവസമാണ്. മത്സരങ്ങളിൽ നേട്ടമുണ്ടാക്കാനും യാത്രകൾ വിജയകരമാക്കാനും സാധിക്കും. സാമ്പത്തികമായി ആശ്വാസം നൽകുന്ന വാർത്തകൾ ലഭിച്ചേക്കാം. നേരത്തേ ലഭിക്കാനുള്ള പണം തിരികെ കിട്ടാനും സൽക്കാരങ്ങളിൽ പങ്കെടുക്കാനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരമുണ്ടാകും.
മകരം: തൊഴിൽപരമായ കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന മാറ്റങ്ങൾ സംഭവിക്കാം. പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കാൻ സാധ്യതയുണ്ട്. പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതോടൊപ്പം പുതിയ തൊഴിൽ അവസരങ്ങളും തേടിയെത്താം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ പ്രതീക്ഷിക്കാം.
കുംഭം: പ്രതീക്ഷിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ പ്രയാസം നേരിട്ടേക്കാം. മാനസിക സമ്മർദവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഇടപെടലുകൾ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. വ്യക്തിബന്ധങ്ങളിൽ അകൽച്ചയുണ്ടാകാതെ ശ്രദ്ധിക്കേണ്ട ദിവസമാണ്.
മീനം: പ്രവർത്തനങ്ങളിൽ മന്ദഗതിയും പല കാര്യങ്ങളിലും തടസ്സങ്ങളും അനുഭവപ്പെട്ടേക്കാം. യാത്രകൾക്ക് തടസ്സം നേരിടാനും കുടുംബത്തിലോ സുഹൃദ്വലയത്തിലോ ചെറിയ കലഹങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഉദരസംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. പ്രതീക്ഷിച്ച എല്ലാ കാര്യങ്ങളും നടന്നില്ലെങ്കിലും ചില ലക്ഷ്യങ്ങൾ ഭാഗികമായി കൈവരിക്കാൻ കഴിയും.










