
മേടം: പ്രതീക്ഷകൾ സഫലമാകുന്ന ദിനമായിരിക്കും. തൊഴിൽ, ബിസിനസ് മേഖലകളിൽ നേട്ടമുണ്ടാകാം. അംഗീകാരവും ആരോഗ്യഗുണവും ലഭിക്കും. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.
ഇടവം: തുടക്കത്തിൽ കാര്യങ്ങൾ അനുകൂലമാകണമെന്നില്ല. തടസ്സങ്ങൾ, യാത്രാക്ലേശം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യതയുണ്ട്. വൈകിട്ട് അഞ്ചിനു ശേഷം ഭാഗ്യം അനുകൂലമാകും. സ്ഥാനലാഭം, അംഗീകാരം, കാര്യവിജയം, യാത്രകളിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം.
മിഥുനം: ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച കാര്യങ്ങൾ നീണ്ടുപോകാനും യാത്രകൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. ശാരീരിക അസ്വസ്ഥതകളും സ്വസ്ഥതക്കുറവും അനുഭവപ്പെട്ടേക്കാം. പ്രധാന കൂടിക്കാഴ്ചകളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല.
കർക്കടകം: തുടക്കം മുതൽ അനുകൂല സാഹചര്യങ്ങളാണ്. മത്സരങ്ങളിൽ വിജയിക്കാനും സ്ഥാനമാനങ്ങൾ നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും യാത്രാവിജയത്തിനും യോഗമുണ്ട്. വൈകിട്ട് അഞ്ചിനു ശേഷം കാര്യങ്ങളിൽ തടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായേക്കാം.
ചിങ്ങം: ദിവസത്തിന്റെ ആദ്യഭാഗം അത്ര അനുകൂലമല്ല. തർക്കങ്ങൾ, അപമാനകരമായ സാഹചര്യങ്ങൾ, പരീക്ഷകളിലെ തിരിച്ചടി എന്നിവയ്ക്ക് സാധ്യതയുണ്ട്. വൈകിട്ട് അഞ്ചിനു ശേഷം അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം, സൽക്കാരങ്ങൾ, സമ്മാനങ്ങൾ എന്നിവ ലഭിക്കാം.
കന്നി: നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ദിവസമാണ്. മത്സരങ്ങളിലും പരീക്ഷകളിലും വിജയസാധ്യതയുണ്ട്. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ഇഷ്ടഭക്ഷണം ലഭിക്കുകയും ചെയ്യും. എന്നാൽ വൈകിട്ട് അഞ്ചിനു ശേഷം കലഹം, കാര്യപരാജയം, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യതയുണ്ട്.
തുലാം: ആദ്യപകുതിയിൽ പ്രതിസന്ധികൾ നേരിടേണ്ടിവന്നേക്കാം. അനാവശ്യ അലച്ചിലും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. വൈകിട്ട് അഞ്ചിനു ശേഷം സ്ഥിതി മാറും. കാര്യവിജയം, യാത്രാനേട്ടം, സമ്മാനലാഭം, ഇഷ്ടഭക്ഷണത്തിനുള്ള അവസരം എന്നിവ ലഭിക്കും.
വൃശ്ചികം: തുടക്കത്തിൽ നേട്ടങ്ങളുടെ സമയമാണ്. മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വൈകിട്ട് അഞ്ചിനു ശേഷം സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചെലവുകൾ വർധിക്കാനും ബിസിനസ് വരുമാനം കുറയാനും ധനതടസ്സം, ദ്രവ്യനാശം, യാത്രാക്ലേശം എന്നിവയ്ക്കും സാധ്യതയുണ്ട്.
ധനു: സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. കാര്യങ്ങളിൽ വിജയം, അംഗീകാരം, യാത്രാനേട്ടം എന്നിവ ലഭിക്കും. സൽക്കാരങ്ങളിലും വിരുന്നുകളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. ഉല്ലാസയാത്രകൾക്കും സാധ്യതയുണ്ട്.
മകരം: ആദ്യപകുതിയിൽ കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ നീങ്ങണമെന്നില്ല. ഉദരസംബന്ധമായ അസ്വസ്ഥതകൾ, യാത്രാതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ അലട്ടിയേക്കാം. വൈകിട്ട് അഞ്ചിനു ശേഷം കാര്യവിജയവും അംഗീകാരവും സൽക്കാരയോഗവും കാണുന്നു.
കുംഭം: ചില വെല്ലുവിളികൾ നേരിടേണ്ടിവരും. പ്രവർത്തനങ്ങളിൽ മന്ദഗതിയും മാനസിക വിഷമവും അനുഭവപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിലും ഉദരസംബന്ധമായ അസ്വസ്ഥതകളിലും ശ്രദ്ധ വേണം. വൈകിട്ട് അഞ്ചിനു ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലങ്ങളായിരിക്കും.
മീനം: ദിവസത്തിന്റെ ആദ്യപകുതി അനുകൂലമാണ്. കാര്യങ്ങളിലും മത്സരങ്ങളിലും വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ആരോഗ്യവും ഭക്ഷണസമൃദ്ധിയും അനുകൂലമായിരിക്കും. എന്നാൽ വൈകിട്ട് അഞ്ചിനു ശേഷം കാര്യപരാജയം, നഷ്ടസാധ്യത, അപകടഭീതി, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.










