
മേടം: കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാം. മനഃപ്രയാസവും സ്വസ്ഥതക്കുറവും അഭിമാനക്ഷതവും ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടഭീതി നിലനിൽക്കുന്നതിനാൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിൽ ജാഗ്രത പുലർത്തണം.
ഇടവം: കാര്യതടസ്സങ്ങൾ നേരിടാം. നഷ്ടസാധ്യതയും അഭിപ്രായവ്യത്യാസങ്ങളും മനഃപ്രയാസത്തിന് ഇടയാക്കാം. അടുപ്പമുള്ള ചിലർ അകന്നുനിൽക്കാനും സാധ്യതയുണ്ട്.
മിഥുനം: അനുകൂല ദിനം. കാര്യവിജയവും അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. ധനനേട്ടത്തിനും ശത്രുക്ഷയത്തിനും സാധ്യതയുണ്ട്. ഏറെ നാളായി ആഗ്രഹിച്ച ചില കാര്യങ്ങൾ നടക്കാം.
കർക്കടകം: കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. മനഃപ്രയാസവും ഇച്ഛാഭംഗവും ഉണ്ടാകാം. പരീക്ഷകളിലും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങളിലും തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്.
ചിങ്ങം: നേട്ടങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ ലഭിക്കും. യാത്രകൾ വിജയകരമാകാനും പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ ഫലപ്രദമാകാനും സാധ്യതയുണ്ട്. ഇഷ്ടഭക്ഷണത്തിനും സൽക്കാരത്തിനും അവസരമുണ്ടാകും.
കന്നി: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാം. അനാവശ്യ യാത്രകളും ചെലവുകളും വർധിക്കാം. വേണ്ടപ്പെട്ടവരുമായി അകലം ഉണ്ടാകാനും സാധ്യതയുണ്ട്.
തുലാം: അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയത്തിനും അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ഉപയോഗസാധനങ്ങൾ സ്വന്തമാക്കാനും സാമ്പത്തിക നേട്ടം നേടാനും കഴിയും. വായ്പയ്ക്കായുള്ള ശ്രമങ്ങൾ വിജയിച്ചേക്കാം.
വൃശ്ചികം: നേട്ടങ്ങളുടെ ദിനമാണ്. മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടാം. അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാം. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയും കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങളും വിജയിക്കാം.
ധനു: കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. ശരീരസുഖക്കുറവും പ്രവർത്തനമാന്ദ്യവും മനഃപ്രയാസവും അനുഭവപ്പെടാം. കലഹസാധ്യതയും യാത്രാതടസ്സവും കാണുന്നു. എങ്കിലും ചില കാര്യങ്ങൾ ഭാഗികമായി അനുകൂലമായി മാറാം.
മകരം: ജാഗ്രത ആവശ്യമാണ്. കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. ശരീരത്തിന് ക്ഷതമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇരുചക്രവാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണം.
കുംഭം: കാര്യങ്ങൾ അനുകൂലമായി മാറും. മത്സരവിജയവും അംഗീകാരവും ലഭിക്കാം. ഇഷ്ടഭക്ഷണത്തിനും സൽക്കാരത്തിനും അവസരമുണ്ടാകും. വേണ്ടപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാം.
മീനം: നേട്ടങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയവും പരീക്ഷാവിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യവും അനുകൂലമായിരിക്കും. നിയമപരമായ കാര്യങ്ങളിലും അനുകൂല ഫലം ലഭിക്കാനും കോടതി വ്യവഹാരങ്ങളിൽ വിജയം നേടാനും സാധ്യതയുണ്ട്.










