
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി വൈകാം. ചെലവ് വർധിക്കുകയും മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. അനാവശ്യ യാത്രകളും തടസ്സങ്ങളും ഉണ്ടാകാൻ സാധ്യത.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക്): നേട്ടങ്ങളുടെ ദിനം. ജോലിയിലും മത്സരങ്ങളിലും വിജയം നേടാം. സാമ്പത്തികമായി ഗുണകരമായ അവസരങ്ങളും കുടുംബസമേതം സന്തോഷകരമായ നിമിഷങ്ങളും ഉണ്ടാകും.
മിഥുനം(മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): പഠന-പരീക്ഷാ രംഗത്ത് മികച്ച ഫലം പ്രതീക്ഷിക്കാം. പുതിയ പഠനാവസരങ്ങൾ ലഭിക്കാനും ശ്രമങ്ങൾ വിജയിക്കാനും സാധ്യത.
കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർ): ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. മാനസിക സമ്മർദ്ദവും ശരീരാസ്വാസ്ഥ്യവും അലട്ടാം. ചില കാര്യങ്ങൾ പൂർണതയിലേക്കെത്താതെ പോകാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): സാമ്പത്തിക തടസ്സങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടാകാം. ആഗ്രഹിച്ച കാര്യങ്ങൾ വൈകാനും വായ്പാശ്രമങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക്): അനുകൂല സമയം. ആരോഗ്യം മെച്ചപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. കുടുംബത്തിലും ജോലിയിലും സന്തോഷകരമായ പുരോഗതി ഉണ്ടാകും.
തുലാം(ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): മത്സരവിജയവും ധനലാഭവും പ്രതീക്ഷിക്കാം. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും.
വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക്): ബന്ധങ്ങളിൽ അകലം ഉണ്ടാകാം. സാമ്പത്തിക നഷ്ടവും ആരോഗ്യപ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അഭിപ്രായവ്യത്യാസങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കൂടുതൽ ജാഗ്രത ആവശ്യമാണ്. ചെലവും അലച്ചിലും കൂടാം. ചെറിയ അപകടസാധ്യതകളും മാനസിക വിഷമങ്ങളും ഉണ്ടാകാൻ സാധ്യത.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക്): തൊഴിൽരംഗത്തും പഠനരംഗത്തും നേട്ടസമയം. സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും സാധ്യത തെളിയും.
കുംഭം(അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്. കലഹസാധ്യതയും മാനസിക അസ്വസ്ഥതയും ഉണ്ടാകാം.
മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്): സന്തോഷവും നേട്ടവും നിറഞ്ഞ ദിവസം. ആരോഗ്യവും സാമ്പത്തിക നിലയും മെച്ചപ്പെടുകയും ബന്ധുക്കളുമായി നല്ല സമയം പങ്കിടാനും അവസരം ലഭിക്കും.










