12:52am 03 June 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 3 ബുധൻ
02/06/2026  06:49 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 3 ബുധൻ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങളും അധിക ചെലവുകളും നേരിടാൻ സാധ്യതയുണ്ട്. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ പോകാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രധാനപ്പെട്ട കാര്യങ്ങളിൽ കാലതാമസവും അഭിപ്രായഭിന്നതകളും ഉണ്ടാകാം. അടുത്തവരിൽ നിന്ന് അകൽച്ച അനുഭവപ്പെടാനും മാനസിക അസ്വസ്ഥത നേരിടാനും സാധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പ്രവർത്തനരംഗത്ത് നേട്ടങ്ങൾ കൈവരിക്കാം. മത്സരങ്ങളിലും വെല്ലുവിളികളിലും വിജയസാധ്യത കൂടുതലാണ്. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ അവസരം ലഭിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): പരീക്ഷകൾ, മത്സരങ്ങൾ, പഠനകാര്യങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയകരമാകാൻ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സാമ്പത്തിക കാര്യങ്ങളിലും തൊഴിൽരംഗത്തും തടസ്സങ്ങൾ നേരിടാം. ആഗ്രഹങ്ങൾ പൂർത്തിയാകാതെ വരാനും തർക്കസാധ്യതകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): യാത്രകൾക്കും മറ്റ് പദ്ധതികൾക്കും തടസ്സങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങളിൽ നിരാശ അനുഭവപ്പെടുകയും മാനസിക സമ്മർദ്ദം വർധിക്കുകയും ചെയ്യാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ബിസിനസിലും തൊഴിൽരംഗത്തും അനുകൂല സാഹചര്യം രൂപപ്പെടും. സാമ്പത്തിക നേട്ടത്തിനും കുടിശ്ശിക പണം തിരിച്ചുകിട്ടുന്നതിനും സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ചില പദ്ധതികൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാതെ വരാം. ശത്രുശല്യവും ചെറിയ പരിക്കുകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അംഗീകാരവും സാമ്പത്തിക നേട്ടവും ലഭിക്കാവുന്ന ദിവസമാണ്. പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും ചർച്ചകളും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): അപ്രതീക്ഷിത തടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും നേരിടാം. വാഹനയാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ, കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ധനകാര്യങ്ങളിലും വ്യക്തിബന്ധങ്ങളിലും അനുകൂല സാഹചര്യം ഉണ്ടാകും. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം പകരും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): വിദ്യാഭ്യാസം, മത്സരങ്ങൾ, തൊഴിൽരംഗം എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ പഠനാവസരങ്ങളും അംഗീകാരങ്ങളും തേടിയെത്താം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.