
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസാരംഭത്തിൽ കാര്യവിജയം, തൊഴിൽലാഭം, മത്സര-പരീക്ഷ വിജയങ്ങൾ, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ രാവിലെ 7 മണിക്ക് ശേഷം കാര്യതടസ്സങ്ങൾ, ഉദരസംബന്ധമായ അസ്വസ്ഥതകൾ, യാത്രാ തടസ്സങ്ങൾ, പ്രവർത്തനമാന്ദ്യം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ വരെ കാര്യതടസ്സങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ, മാനസിക സമ്മർദം എന്നിവ നേരിടാം. എന്നാൽ 7 മണിക്ക് ശേഷം സാഹചര്യങ്ങൾ അനുകൂലമാവുകയും കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. എന്നാൽ രാവിലെ 7 മണിക്ക് ശേഷം കലഹസാധ്യത, കാര്യപരാജയം, മനഃപ്രയാസം, ആഗ്രഹങ്ങൾ തടസപ്പെടൽ എന്നിവ ഉണ്ടാകാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസാരംഭത്തിൽ കാര്യപരാജയം, അഭിമാനക്ഷതം, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടാം. രാവിലെ 7 മണിക്ക് ശേഷം ആരോഗ്യവും കാര്യവിജയവും ഇഷ്ടഭക്ഷണലാഭവും ലഭിക്കുന്ന അനുകൂല സമയമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം, ബന്ധുസംഗമം, സൽക്കാരയോഗം, സമ്മാനലാഭം എന്നിവയ്ക്ക് സാധ്യതയുള്ള ദിനം. എന്നാൽ 7 മണിക്ക് ശേഷം പാഴ്ചെലവ്, മനഃപ്രയാസം, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും ജോലിയിലും വിജയം കൈവരിക്കാം. ധനയോഗം, ആരോഗ്യവർധന, ശത്രുക്ഷയം എന്നിവയ്ക്കൊപ്പം കുടിശ്ശിക പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): രാവിലെ അസ്വസ്ഥത, ഉദരവൈഷമ്യം, കാര്യപരാജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ 7 മണിക്ക് ശേഷം കാര്യവിജയം, യാത്രാവിജയം, മത്സരവിജയം, സമ്മാനലാഭം എന്നിവ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ തടസ്സങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ആഗ്രഹഭംഗം, പ്രവർത്തനമാന്ദ്യം എന്നിവ ഉണ്ടാകാം. രാവിലെ 7 മണിക്ക് ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): യാത്രാവിജയം, പരീക്ഷാവിജയം, അംഗീകാരം, സുഹൃദ്‌സംഗമം എന്നിവ ലഭിക്കും. എന്നാൽ 7 മണിക്ക് ശേഷം അപകടഭീതി, നഷ്ടസാധ്യത, ശരീരക്ഷതം, കാര്യപരാജയം എന്നിവയിൽ ജാഗ്രത വേണം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ധനലാഭം, മത്സരവിജയം, അംഗീകാരം, ബന്ധുസമാഗമം, ശത്രുക്ഷയം എന്നിവ ലഭിക്കുന്ന അനുകൂല ദിനമാണ്. സന്തോഷവാർത്തകൾ പ്രിയപ്പെട്ടവരുമായി പങ്കിടാൻ അവസരം ലഭിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): രാവിലെ കാര്യതടസ്സങ്ങൾ, മാനസിക വിഷമം, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം. എന്നാൽ 7 മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, നിയമവിജയം, സുഹൃദ്‌സംഗമം, ആരോഗ്യവർധന എന്നിവ പ്രതീക്ഷിക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ധനതടസ്സം, യാത്രാപരാജയം, മാനസിക സമ്മർദം എന്നിവ നേരിടേണ്ടി വരാം. വിവിധ മേഖലകളിൽ അപ്രതീക്ഷിത തടസ്സങ്ങൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തുക.










